എസ് ഐ ഒ ജില്ലാ കേഡര്‍ ക്യാമ്പ് ശിവപുരം


എസ് ഐ ഒ ജില്ലാ കേഡര്‍ ക്യാമ്പ്
കോഴിക്കോട് ജില്ലക്ക് കീഴില്‍ സംഘടിപ്പിച്ച ജില്ലാ കേഡര്‍ ക്യാമ്പ് യാസിര്‍ (കോട്ടയം ജില്ലാ സമിതി) അംഗത്തിന്റെ ക്ളാസ്സോടെ ഒക്ടോബര്‍ 22 ന് ശിവപുരം
ഇസ്ളാമിയാ കോളേജില്‍ ആരംഭിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് അറുപതോളം പ്രവര്‍ത്തകര്‍
പങ്കെടുത്തു. ക്യാമ്പ് പ്രവര്‍ത്തകരില്‍ ആവേശം ഉയര്‍ത്തുന്നതും, വൈക്ഞാനിക ആത്മീയ സമകാലിക വിഷയങ്ങള്‍കൊണ്ട് സമ്പന്നവുമായിരുന്നു
ക്യാമ്പില്‍ മുക്കം മേഖലയില്‍ നിന്ന് 15 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു .


ഒക്ടോബര്‍ 19 എസ് ഐ ഒ സ്ഥാപക ദിനം


എസ് ഐ ഒ മുക്കം മേഖലക്ക് കീഴില്‍ വിവിധ യൂണിറ്റുകളില്‍ എസ് ഐ ഒ സ്ഥാപക ദിന പരിപാടികള്‍ക്ക് തുടക്കമായി കൊടിയുയര്‍ത്തല്‍ പ്രഭാതഭേരി, ലഘുലേഖ വിതരണം കോളം സ്ഥാപിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

ഒക്ടോബര്‍ 19 എസ് ഐ ഒ സ്ഥാപക ദിനം

ഖുര്ആന് നമുക്ക് വഴികാണിക്കുന്നു...........Ramadan campaign

ഒന്നാം പാഠം


പുത്തന്‍ പ്രതീക്ഷകളുമായി സ്കൂളുകളിലേക്ക് പോകുന്ന കുരുന്നുകള്‍ക്ക് എസ് ഐ ഒ മുക്കം മേഖലയുടെ ആയിരം വിപ്ളവാഭിവാദ്യങ്ങള്‍

എസ് ഐ ഒ മുക്കം മേഖലാ കണ് വന്ഷന്


എസ് ഐ ഒ മുക്കം മേഖലാ കണ് വന്ഷന് സംസ്ഥാന പ്രസിഡന്റ് ശിഹാബ് പുക്കോട്ടൂര് ഉദ്ഘാടനം ചെയ്തു ശബീര് കൊടുവള്ളിയുടെ സ്വാഗതത്തോടെ വൈകീട്ട് 4.45 ആരംഭിച്ച യോഗത്തില് എസ് ഐ ഒ കോഴിക്കോട് ജില്ലാ പ്രസിഡന്റ് നുഹ് അദ്ധ്യക്ഷത വഹിച്ചു . പരിപാടിയില് സംസ്ഥാന പ്രസിഡന്റ് പ്രവര്ത്തകരുടെ തര്ബീയ്യത്ത് കാര്യത്തില് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ഉണര്ത്തി.
ജമാഅത്തേ ഇസ്ലാമി മുക്കം മേഖലാ പ്രതിനിധിയും ഓമശ്ശേരി ഏരിയാ നാസിമുമായ അബ്ദുല്ല സാഹിബും, സോളിഡാരിറ്റി തിരുവന്പാടി മേഖലാ പ്രസിഡന്റ് ഹസനുല് ബന്നയും ആശംസകള് അറിയിച്ചു. മുക്കം മേഖലാ സെക്രട്ടറി ശബീര് കൊടിയത്തൂര് നന്ദിയു പറഞ്ഞു.
Note: ഫോട്ടോ ഗ്യാലറി സന്ദര്ശിക്കുക.

കോമ്പസ് -ടീന്‍സ് മീറ്റ്‌ 2011



പ്രിയ സഹോദരങ്ങളെ,
അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും താങ്കള്‍ക്കുണ്ടാവട്ടെ.ജീവിതത്തിന്റെ വസന്തമായ വിദ്യാര്‍ത്ഥി ജീവിതത്തില്‍ പുതിയ ആരാമങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന സുഹൃത്തിന് സര്‍വ്വ വിജയങ്ങളും ആശംസിക്കട്ടെ. ഉന്നതവും സന്തോഷ പൂര്‍ണവുമായ ജീവിതം നമ്മുടെ ഒക്കെ സ്വപ്നമാണ് അത് നേടിയെടുക്കുക എന്നത് നമ്മുടെ ലക്ഷ്യവും. ഇതിനുള്ള വഴിയേതാണ് എന്നത് നമ്മെ പലപ്പോഴും കുഴക്കാറുണ്ട്.
SIO താങ്കള്‍ക്കൊരു അവസരം ഒരുക്കുകയാണ് വിദ്യാഭ്യാസപരവും സാമുഹികവും ആത്മീയവും ഭൌതികവും ഉന്നത വിജയങ്ങള്‍ക്ക്
ചൂണ്ടുപലകളും ദിശാസൂചകങ്ങളും നിങ്ങള്‍ക്ക് സമ്മാനിക്കുന്ന കോമ്പസ് SSLC വിദ്യാര്‍ത്ഥികളുടെ ഒത്തുചേരലിലേക്ക് താങ്കളേയും ക്ഷണിക്കുകയാണ്. ഏപ്രില്‍ 28, 29 തിയ്യതികളില്‍ ഓമശ്ശേരി വെച്ച് നടക്കുന്ന വിദ്യാര്‍ത്ഥി ക്യാമ്പില്‍ താങ്കളും ഉണ്ടാവുമെന്ന്
പ്രതീക്ഷിക്കട്ടെ
എന്ന്.
ശബീര്‍ സി.കെ.
പ്രസിഡന്റ് SIO മുക്കം മേഖലാ

"കട്ച്ചാപൊട്ടി" രണ്ടാം ലക്കം പ്രകാശനം

"കട്ച്ചാപൊട്ടി" രണ്ടാം ലക്കം പ്രകാശനം


ജനാധിപത്യ പോരാട്ടങ്ങളും സമകാലിക പ്രതിനിധാനങ്ങളും എന്ന തലക്കെട്ടില്‍ ഓമശ്ശേരി ടൌണ്‍ യൂണിറ്റ് ഇറക്കുന്ന മാഗസിന്‍ പ്ളസന്റ് ഇംഗ്ളീഷ് സ്കൂള്‍ അദ്ധ്യാപകന്‍ കുര്യാക്കോസ് പ്രകാശനം ചെയ്തു
അനസ് മാഗസിനെ സദസ്സിന് പരിചയപ്പെടുത്തി.

DYFI ഓമശ്ശേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ്കുമാര്‍ ജമാഅത്തേഇസ്ളാമി ഓമശ്ശേരി നാളിം എസ് ഐ ഒ മുക്കം മേഖലാ പ്രസിഡന്റ് ശബീര്‍ കൊടുവള്ളി എന്നിവര്‍ മാഗസിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.കാമില്‍ സ്വാഗതവും ലുത്തുഫി ആമുഖവും പറഞ്ഞു.

IHRD എസ് ഐ ഒ മുക്കം മേഖല നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥി രോഷം ഇരമ്പി.



IHRD സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്നും പഞ്ചായത്ത്
നടപടികളില്‍ ത്വരിതപ്പെടുത്തണമെന്നും ആവിശ്യപ്പെട്ടുകൊണ്ട്
എസ് ഐ ഒ മുക്കം മേഖല നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചില്‍
വിദ്യാര്‍ത്ഥി രോഷം ഇരമ്പി.
മുക്കം പുതിയസ്റാന്റ് പരിസരത്തുനിന്നാരംഭി മാര്ച്ച് കാരശ്ശേരി
പഞ്ചായത്ത് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ്
തടയുകയായിരുന്നു. നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മാര്‍ച് പഞ്ചായത്തിന്
ഒരു താക്കീതായിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് ശബീര്‍ കൊടിയത്തൂര് പഞ്ചായത്തിന്റെ അമ്മായിക്കളി അവസാനിപ്പികണമെന്നും വിദ്യാര്‍ത്ഥികളുടേയും കോളേജിന്റേയും ഭാവി നഷ്ട്ടപ്പെടുത്തരുതെന്നും ആവിശ്യപ്പെട്ടു.
പ്രതീകാത്മക തെരുവ് ക്ളാസ്സും സംഘടിപ്പിക്കപ്പെട്ടു. മാര്‍ച്ചില്‍ വ്യത്യസ്ത്ഥ സ്ഥലങ്ങളിലായ് ശബീര്‍ കൊടുവള്ളി നഈം എന്നിവര്‍ സംസാരിച്ചു.

എ സ്ഐ ഒ മുക്കം മേഖലാ പുതിയ ആക്റ്റിംഗ് പ്രസിഡന്റ്

നിലവിലെ പ്രസിഡന്റ് പഠനാവശ്യാര്‍ത്തം ലീവിലായതിനാല്‍ അടുത്ത
നാല് മാസത്തേക്ക് ആക്റ്റിംഗ് പ്രസിഡന്റായി റഹീം ചേന്ദമംഗല്ലൂരിനേയും ആക്റ്റിംഗ് സെക്രട്ടറിയായി മന്‍സൂര്‍ ചെറുവാടിയേയും തെരഞ്ഞടുത്തു.

പ്രബന്ധ മത്സരം എന്‍ട്രികള്‍ ക്ഷണിക്കുന്നു.


"പ്രവാചക ജീവിതം സമാധാനത്തിന്റെ വിശ്വരൂപം"
എന്ന വിഷയത്തെ ആസ്പതമാക്കി കോളേജ് വിദ്രാര്‍ത്ഥികള്‍ക്കായ്
എസ് ഐ ഒ പ്രബന്ധ മത്സരം നടത്തുന്നു മലയാള ഭാഷയില്‍ അഞ്ച്പുറത്തില്‍
കവിയാത്ത എന്‍ട്രികള്‍ ഫെബ്രവരി 25 ന് മുമ്പായി എസ് ഐ ഒ മുക്കം
ഓഫിസ് വിലാസത്തില്‍ എത്തിക്കുക ഒന്നാം സമ്മാനം 1001 രൂപ രണ്ടാം സമ്മാനം 501 രൂപ
മൂന്നാം സമ്മാനം 250 രൂപ കൂടുതല്‍ വിവരങ്ങള്‍ക്ക ബന്ധപ്പെടുക
ഫോണ്‍ 8086735775
9746218974

അഫ്ദലുല്‍ ഉലമ first year second year സെമസ്റര്‍ റിസല്‍റ്റ് ഉടനെ പുറത്ത് വിടണം എസ്ഐ ഒ


അഫ്ദലുല്‍ ഉലമ വിദ്യാര്‍ത്ഥികളുടെ മുന്നാം സെമസ്റര്‍ പരീക്ഷ കഴിഞ്ഞിട്ടും
first year second year സെമസ്റര്‍ റിസല്‍റ്റ് പുറത്ത് വിടാത്തതില്‍ എസ്ഐ ഒ മുക്കം മേഖല സെക്രട്ടറിയേറ്റ്
പ്രതിഷേധിച്ചു. മറ്റെല്ലാ കോഴ്സുകളുടെയും പുതിയ ബാച്ചിന്റെ മുന്നാം
സെമസ്റര്‍ പരീക്ഷ കഴിഞ്ഞിട്ടും അഫ്ദലുല്‍ ഉലമ വിദ്യാര്‍ത്ഥികള്‍ക്കുള്ള
ഫസ്റ് സെമസ്റര്‍ കഴിഞ്ഞിട്ടില്ല . അഫ്ദലുല്‍ ഉലമ വിദ്യാര്‍ത്ഥികളോട്
യൂണിവേഴ്സിറ്റി കാണിക്കുന്ന അവഗണനയുടെ ഭാഗമാണിതന്ന് സെക്രട്ടറിയേറ്റ്
കുറ്റപ്പെടുത്തി ആക്റ്റിംഗ് പ്രസിഡന്റ് ശബീര്‍ കൊടിയത്തൂര്‍ ജോയിന്റ് സെക്രട്ടറി ഷമീം
ആദില്‍ ലുത്തുഫി ശബീര്‍ , മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.

IHRD സ്ഥല മെടുപ്പ്: എസ് ഐ ഒ പഞ്ചായത്ത് മാര്‍ച്ച ഇന്ന്

IHRD സ്ഥല മെടുപ്പ്സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്നും പഞ്ചായത്ത്
നടപടികളില്‍ ത്വരിതപ്പെടുത്തണമെന്നും ആവിശ്യപ്പെട്ടുകൊണ്ട്
എസ് ഐ ഒ മുക്കം മേഖല നടത്തുന്ന പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും
പ്രതീകാത്മക തെരുവ് ക്ളാസ്സും ഇന്ന്. കൊളേജ് സ്ഥല മെടുപ്പുമായി
ബന്ധപ്പെട്ട് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടേയും
കോളേജിന്റേയും ഭാവി നഷ്ട്ടപ്പെടുത്തരുതെന്നും എസ് ഐ ഒ മാര്‍ച്ചില്‍
ആവശ്യപ്പെടും മാര്‍ച്ച് രാവിലെ പത്ത് മണിക്ക് മുക്കം പുതിയസ്റാന്റ് പരിസര
ത്തുനിന്നാരംഭിക്കും

എസ് ഐ ഒ മുക്കം മേഖലാ തെരഞ്ഞെടുപ്പ് ശബീര്‍ കൊടുവള്ളി പ്രസിഡന്റ്‌ ശബീര്‍ കൊടിയത്തൂര്‍ സെക്രട്ടറി


എസ് ഐ ഒ മുക്കം മേഖലയുടെ പുതിയ ഭാരവാഹികളായി ശബീര്‍ കൊടുവള്ളിയെ പ്രസിഡന്‍റായും ശബീര്‍ കൊടിയത്തൂരിനെ സെക്രട്ടറിയായും തെരഞ്ഞടുത്തു. ഓമശ്ശേരി ഇസ്ലാമിയാ കോളേജില്‍ വെച്ച് നടന്ന തെരഞ്ഞടുപ്പിന് എസ് ഐ ഒ സംസ്ഥാന സമിതി അംഗം ഉബൈദുറഹ്മാന്‍ നേത്രത്വം വഹിച്ചു. ജാസിം തോട്ടത്തില്‍ അദ്യക്ഷത വഹിച്ചു . ശാഹിദ് കുറ്റിക്കാട്ടൂര്‍ ശബീര് കൊടുവള്ളി എന്നിവര്‍ സംസാരിച്ചു. മറ്റു ഭാരവാഹികളായി ശമീം കൊടുവള്ളി ക്യാന്പസ് സെക്കട്ടറി ആദില്‍ ഒ പി ഓര്‍ഗനൈസിംഗ് സെക്രട്ടറി മന്‍സൂര്‍ ചെറുമാടി ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി അനസ് ഓമശ്ശേരി പബ്ലിക്ക് റിലേഷന്‍ എന്നിവരെ തെരഞ്ഞടുത്തു.
വിവിധ ഏരിയാ പ്രസിഡന്‍റ്മാരായി മുസദ്ധിഖ് എം താമരശ്ശേരി ഫസലുല്‍ ബാരി കൊടുവള്ളി കാമില്‍ മുഖ്താര്‍ ഓമശ്ശേരി അബ്ദുല്‍ അസീസ് ചേന്ദമംഗല്ലൂര്‍
നഈം ഗഫൂര്‍ എന്‍ കെ കൊടിയത്തൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.