IHRD എസ് ഐ ഒ മുക്കം മേഖല നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥി രോഷം ഇരമ്പി.



IHRD സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്നും പഞ്ചായത്ത്
നടപടികളില്‍ ത്വരിതപ്പെടുത്തണമെന്നും ആവിശ്യപ്പെട്ടുകൊണ്ട്
എസ് ഐ ഒ മുക്കം മേഖല നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചില്‍
വിദ്യാര്‍ത്ഥി രോഷം ഇരമ്പി.
മുക്കം പുതിയസ്റാന്റ് പരിസരത്തുനിന്നാരംഭി മാര്ച്ച് കാരശ്ശേരി
പഞ്ചായത്ത് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ്
തടയുകയായിരുന്നു. നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മാര്‍ച് പഞ്ചായത്തിന്
ഒരു താക്കീതായിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് ശബീര്‍ കൊടിയത്തൂര് പഞ്ചായത്തിന്റെ അമ്മായിക്കളി അവസാനിപ്പികണമെന്നും വിദ്യാര്‍ത്ഥികളുടേയും കോളേജിന്റേയും ഭാവി നഷ്ട്ടപ്പെടുത്തരുതെന്നും ആവിശ്യപ്പെട്ടു.
പ്രതീകാത്മക തെരുവ് ക്ളാസ്സും സംഘടിപ്പിക്കപ്പെട്ടു. മാര്‍ച്ചില്‍ വ്യത്യസ്ത്ഥ സ്ഥലങ്ങളിലായ് ശബീര്‍ കൊടുവള്ളി നഈം എന്നിവര്‍ സംസാരിച്ചു.

എ സ്ഐ ഒ മുക്കം മേഖലാ പുതിയ ആക്റ്റിംഗ് പ്രസിഡന്റ്

നിലവിലെ പ്രസിഡന്റ് പഠനാവശ്യാര്‍ത്തം ലീവിലായതിനാല്‍ അടുത്ത
നാല് മാസത്തേക്ക് ആക്റ്റിംഗ് പ്രസിഡന്റായി റഹീം ചേന്ദമംഗല്ലൂരിനേയും ആക്റ്റിംഗ് സെക്രട്ടറിയായി മന്‍സൂര്‍ ചെറുവാടിയേയും തെരഞ്ഞടുത്തു.

പ്രബന്ധ മത്സരം എന്‍ട്രികള്‍ ക്ഷണിക്കുന്നു.


"പ്രവാചക ജീവിതം സമാധാനത്തിന്റെ വിശ്വരൂപം"
എന്ന വിഷയത്തെ ആസ്പതമാക്കി കോളേജ് വിദ്രാര്‍ത്ഥികള്‍ക്കായ്
എസ് ഐ ഒ പ്രബന്ധ മത്സരം നടത്തുന്നു മലയാള ഭാഷയില്‍ അഞ്ച്പുറത്തില്‍
കവിയാത്ത എന്‍ട്രികള്‍ ഫെബ്രവരി 25 ന് മുമ്പായി എസ് ഐ ഒ മുക്കം
ഓഫിസ് വിലാസത്തില്‍ എത്തിക്കുക ഒന്നാം സമ്മാനം 1001 രൂപ രണ്ടാം സമ്മാനം 501 രൂപ
മൂന്നാം സമ്മാനം 250 രൂപ കൂടുതല്‍ വിവരങ്ങള്‍ക്ക ബന്ധപ്പെടുക
ഫോണ്‍ 8086735775
9746218974

അഫ്ദലുല്‍ ഉലമ first year second year സെമസ്റര്‍ റിസല്‍റ്റ് ഉടനെ പുറത്ത് വിടണം എസ്ഐ ഒ


അഫ്ദലുല്‍ ഉലമ വിദ്യാര്‍ത്ഥികളുടെ മുന്നാം സെമസ്റര്‍ പരീക്ഷ കഴിഞ്ഞിട്ടും
first year second year സെമസ്റര്‍ റിസല്‍റ്റ് പുറത്ത് വിടാത്തതില്‍ എസ്ഐ ഒ മുക്കം മേഖല സെക്രട്ടറിയേറ്റ്
പ്രതിഷേധിച്ചു. മറ്റെല്ലാ കോഴ്സുകളുടെയും പുതിയ ബാച്ചിന്റെ മുന്നാം
സെമസ്റര്‍ പരീക്ഷ കഴിഞ്ഞിട്ടും അഫ്ദലുല്‍ ഉലമ വിദ്യാര്‍ത്ഥികള്‍ക്കുള്ള
ഫസ്റ് സെമസ്റര്‍ കഴിഞ്ഞിട്ടില്ല . അഫ്ദലുല്‍ ഉലമ വിദ്യാര്‍ത്ഥികളോട്
യൂണിവേഴ്സിറ്റി കാണിക്കുന്ന അവഗണനയുടെ ഭാഗമാണിതന്ന് സെക്രട്ടറിയേറ്റ്
കുറ്റപ്പെടുത്തി ആക്റ്റിംഗ് പ്രസിഡന്റ് ശബീര്‍ കൊടിയത്തൂര്‍ ജോയിന്റ് സെക്രട്ടറി ഷമീം
ആദില്‍ ലുത്തുഫി ശബീര്‍ , മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.

IHRD സ്ഥല മെടുപ്പ്: എസ് ഐ ഒ പഞ്ചായത്ത് മാര്‍ച്ച ഇന്ന്

IHRD സ്ഥല മെടുപ്പ്സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്നും പഞ്ചായത്ത്
നടപടികളില്‍ ത്വരിതപ്പെടുത്തണമെന്നും ആവിശ്യപ്പെട്ടുകൊണ്ട്
എസ് ഐ ഒ മുക്കം മേഖല നടത്തുന്ന പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും
പ്രതീകാത്മക തെരുവ് ക്ളാസ്സും ഇന്ന്. കൊളേജ് സ്ഥല മെടുപ്പുമായി
ബന്ധപ്പെട്ട് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടേയും
കോളേജിന്റേയും ഭാവി നഷ്ട്ടപ്പെടുത്തരുതെന്നും എസ് ഐ ഒ മാര്‍ച്ചില്‍
ആവശ്യപ്പെടും മാര്‍ച്ച് രാവിലെ പത്ത് മണിക്ക് മുക്കം പുതിയസ്റാന്റ് പരിസര
ത്തുനിന്നാരംഭിക്കും