യുനെസ്‌കോ റിപ്പോര്‍ട്ടില്‍ എസ്.ഐ.ഒ ക്ക് അംഗീകാരം


ന്യൂ ഡല്‍ഹി: യുനെസ്‌കോ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒക്ക് പ്രശംസ. ഇന്ത്യയിലെ യുവജനങ്ങള്‍ക്കിടയില്‍ മികച്ച രീതിയില്‍ മതസംവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലാണ് എസ്.ഐ.ഒ വിനെ ഐക്യരാഷ്ട്രസംഘടനക്ക് കീഴിലുള്ള യുനെസ്‌കോ അതിന്റ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചത്.
സംസ്‌കാരം, നാഗരികത എന്നിവയുടെ പരസ്പര സമന്വയത്തിനും സംവാദത്തിനും നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ മുന്‍ലിര്‍ത്തിയാണ് യുനസ്‌കോ ലോകത്തെങ്ങുമുള്ള പ്രസ്ഥാനങ്ങളുടെ കൂട്ടത്തില്‍ മികച്ചവയെ തെരഞ്ഞെടുത്തത്. ഇന്ത്യയിലെ വിവിധ മതങ്ങള്‍ക്കിടയില്‍ പരസ്പര സഹവര്‍ത്തിത്വം രൂപപ്പെടുത്താന്‍ മതസംവാദങ്ങള്‍ക്ക് വേദിയൊരുക്കിയ ഇരുനൂറ് സംഘടനകളില്‍ നിന്നും മികച്ചവയായി തെരഞ്ഞെടുത്ത എട്ടെണ്ണത്തിലാണ് എസ്.ഐ.ഒ ഉള്‍പ്പെടുന്നത്. ഈ ഗണത്തില്‍ പെടുന്ന ഏക ഇസ്ലാമിക് സംഘടനകൂടിയാണ് എസ്.ഐ.ഒ.
ഇന്ത്യയില്‍ നടന്നു വരുന്ന മതസംവാദങ്ങളെ കുറിച്ച് 78 പേജുകളിലായാണ് യുനസ്‌കോ റിപ്പോര്‍ട്ട്്് വശദീകരിക്കുന്നത്. ഇന്തയിലെ പോലെ ലോകത്തൊരിടത്തും ഇത്രയധികം മതസംവാദങ്ങള്‍ നടന്നിട്ടില്ലെന്നും റിപ്പോ ര്‍ട്ട്പറയുന്നു. രാജ്യത്ത് ഇരുനൂറോളം സംഘടനകള്‍ ഇരുനൂറോളം സംഘടനകള്‍ മതസംവാദരംഗത്ത് സജീവമാണെന്നത് തന്നെ ആഹ്ലാദകരമാണ്

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ