പാഠപുസതക വിതരണം സര്‍ക്കാര്‍ അടിയന്തിര നടപടി കൈകൊള്ളുക എസ്ഐ ഒ

പുതിയ അദ്ധ്യായന വര്‍ഷം തുടങ്ങിയിട്ടും പല സകൂളുകളിലും പാഠ പുസതകങ്ങള്‍ എത്താതത് അധികൃതരുടെ പിടിപ്പ്കേട്മൂലമാണന്നും പ്രശനം അടിയന്തിരമായി പരിഹരിക്കണമെന്നും എസ് ഐ ഒ മുക്കം മേഖലാ കമ്മറ്റി ആവിശ്യപ്പെട്ടു . പല സകൂളുകളും അയല്‍സകൂളുകളില്‍ നിന്നും കടം വാങ്ങി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ട സത്ഥിയാണുള്ളത് ഇത് വിദ്യാര്‍ത്ഥികളുടെ പഠനത്തേയും പഠന നിലവാരത്തേയും ബാധിക്കുന്നതായി സമിതി കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷംവരെ ഡിപ്പോ വഴി വിതരണം ചെയതിരുന്ന പുസതകങ്ങള്‍ ഗവണ്‍മെന്റ് ഈ പ്രാവിശ്യം സൊസൈറ്റി സെക്രട്ടറി മുഖേനയാണ് വിതരണം ചെയ്യുന്നത്
പുസതകം കെട്ടികിടക്കുന്നത് ഒഴിവാക്കി സുതാര്യതകൈവരിക്കാന്‍ ചെയ്യുന്ന ഈ സംമ്പ്രദായം ആദ്യഘട്ടത്തില്‍ തന്നെ സ്റാര്‍ട്ടിംങ് ട്രബിളിലായത് വിദ്യാര്‍ത്ഥികളില്‍ ആശങ്ക ഉണ്ടളവാക്കുന്നു, വിതരണം ചെയ്യുന്ന പുസതകങ്ങള്‍ക്ക് മുകളില്‍ വില രേഖപ്പെടുത്താതത് സംശയം ഉണര്‍ത്തുന്നതാണന്നും സമിതി പറഞ്ഞു .
എത്രയും പെട്ടന്ന് പുസതക വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കണമെന്നും യോഗം ആവിശ്യപ്പെട്ടു. പ്രസിഡന്റ് ശബീര്‍ കൊടുവള്ളി അധ്യകഷത വഹിച്ചു ശബീര്‍ കൊടിയത്തൂര്‍ ,ശഫീക്ക്ഓമശേരി ,നുജൈം താമരശ്ശേരി എന്നിവര്‍ സംസാരിച്ചു,

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ