മലബാര്‍ വിദ്യാഭ്യാസ അവഗണന എസ് ഐ ഒ DEO ഓഫീസ് മാര്‍ച്ച്


താമരശ്ശേരി: മലബാറിനോട് മാറി മാറി വരുന്ന സര്‍ക്കാര്‍ കാണിച്ച് കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ അവഗണനക്കെതിരെ എസ് ഐ ഒ മുക്കം കമ്മറ്റി ഡി ഇ ഒ മാര്‍ച്ച് നടത്തി മേഖലാ പ്രസിഡന്റ് ശബീര്‍ ഉദ്ഘാടനം ചെയ്തു മലബാര്‍ മേഖലയില്‍ നല്‍കിക്കൊണ്ടിരിക്കുന്ന വാഗ്ദാനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും ,ഹെസ്കൂള്‍ പാഠപുസ്തക വിതരണം സര്‍ക്കാര്‍ അടിയന്തിര നടപടി കൈകൊള്ളണമെന്നും ,നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ പോലും എപ്പോള്‍ എവിടെ നടപ്പിലാക്കുമെന്ന് ഇപ്പോയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല, ഇത് വരാനിരിക്കുന്ന ഇലക്ഷനെ അഭിമുകീകരിക്കുന്ന തന്ത്രം മാത്രമാണ് മലബാര്‍ ജില്ലകളെ നിയന്ത്രിക്കുന്ന ആര്‍ ഡി ഒ യെഇത് വരെ നിയമിച്ചിട്ടില്ല, മലബാറില്‍ 80000 യിരത്തിലതികം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പുറത്താണ് ആര്‍ഡ്സ് ആന്റ് സയന്‍സ് കോളേജ്കളുടെ എണ്ണത്തിലുള്ള വമ്പിച്ച അന്തരം മലബാറിനോടുള്ള ആഴം വെക്തമാക്കുന്നു ഇത്തരത്തില്‍ മലബാറിനോടുള്ള അവഗണന സര്‍ക്കാറുകള്‍ തുടര്‍ന്നുകൊണ്ടിരക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.,നുജൈം താമരശ്ശേരി മുഖ്യപ്രഭാഷണം നടത്തി ,ശബീര്‍ കൊടിയത്തൂര്‍ സ്വാഗതവും പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ