
കോഴിക്കോട്: കോടിക്കണക്കിന് രൂപക്ക് മദ്യപിക്കുന്ന കേരളീയ സമൂഹത്തില്‍ ഇനിയും കൂടുതല്‍ ലഹരിക്കും ഉന്മാദത്തിലേക്കും തള്ളിവിടാന്‍ മദ്യക്കോള വ്യാപകമാക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് എസ്.ഐ.ഒ സംസ്ഥാന ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. നിലവിലെ കണക്കുപകരം 13 വയസ്സുമുതല്‍ മദ്യപിച്ച് തുടങ്ങുന്നവരാണ് ഭൂരിഭാഗം കേരളീയരും. വിദ്യാര്‍ഥികളില്‍ മദ്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള ഈ ജനവിരുദ്ധ നയത്തില്‍ നിന്ന് ഭരണകൂടം പിന്മാവാങ്ങണമെന്നും അല്ലാത്തപക്ഷം വന്‍ പ്രക്ഷോഭത്തെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്‌പോര്‍ട്‌സ് ലോട്ടറിയെന്ന ചൂതാട്ടത്തെ വിദ്യാര്‍ഥിസമൂഹം ചെറുത്തുതോല്‍പ്പിച്ചതുപോലെ മദ്യക്കോളയെയും കെട്ടുക്കെട്ടിക്കാന്‍ വിദ്യാര്‍ഥിസമൂഹം തയ്യാറാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു