
പ്രിയ സഹോദരങ്ങളെ,
അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും താങ്കള്‍ക്കുണ്ടാവട്ടെ.ജീവിതത്തിന്റെ വസന്തമായ വിദ്യാര്‍ത്ഥി ജീവിതത്തില്‍ പുതിയ ആരാമങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന സുഹൃത്തിന് സര്‍വ്വ വിജയങ്ങളും ആശംസിക്കട്ടെ. ഉന്നതവും സന്തോഷ പൂര്‍ണവുമായ ജീവിതം നമ്മുടെ ഒക്കെ സ്വപ്നമാണ് അത് നേടിയെടുക്കുക എന്നത് നമ്മുടെ ലക്ഷ്യവും. ഇതിനുള്ള വഴിയേതാണ് എന്നത് നമ്മെ പലപ്പോഴും കുഴക്കാറുണ്ട്.
SIO താങ്കള്‍ക്കൊരു അവസരം ഒരുക്കുകയാണ് വിദ്യാഭ്യാസപരവും സാമുഹികവും ആത്മീയവും ഭൌതികവും ഉന്നത വിജയങ്ങള്‍ക്ക്
ചൂണ്ടുപലകളും ദിശാസൂചകങ്ങളും നിങ്ങള്‍ക്ക് സമ്മാനിക്കുന്ന കോമ്പസ് SSLC വിദ്യാര്‍ത്ഥികളുടെ ഒത്തുചേരലിലേക്ക് താങ്കളേയും ക്ഷണിക്കുകയാണ്. ഏപ്രില്‍ 28, 29 തിയ്യതികളില്‍ ഓമശ്ശേരി വെച്ച് നടക്കുന്ന വിദ്യാര്‍ത്ഥി ക്യാമ്പില്‍ താങ്കളും ഉണ്ടാവുമെന്ന്
പ്രതീക്ഷിക്കട്ടെ
എന്ന്.
ശബീര്‍ സി.കെ.
പ്രസിഡന്റ് SIO മുക്കം മേഖലാ