
കണ്ണൂർ: മലബാര്‍ വിദ്യാഭ്യാസ അവഗണനയില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ച്ചിനിടെ പോലീസ് ലാത്തിചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അടികൊണ്ട് ഗുരുതരമായി പരിക്ക് പറ്റിയ എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡണ്ട് ഇല്യാസ് ടി.പിയെ കണ്ണൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച് കലക്‌ട്രേറ്റില്‍ സമാപിച്ച മാര്‍ച്ചിനിടെയാണ് പോലീസ് ലാത്തിചാര്‍ജ് ചെയ്തത്. മാര്‍ച്ച് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി യു. ഷൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.ബി ഫൈസല്‍, വൈസ്പ്രസിഡണ്ട് ടി.പി ഇല്യാസ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ